ഹ്യുണ്ടായ് -യിൽ നിന്നും വാഗ്ദാനപ്പെരുമഴ, കോവിഡ് പോരാളികൾക്ക് അധിക ആനുകൂല്യങ്ങൾ
May 21, 2020
Skoda launched its new SUV Karoq in India for Rs. 24.99 lakhs
May 26, 2020

ആഡംബര കാറുകളും ഓൺലൈൻ വിപണിയിൽ!

ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡസ് ബെൻസ്, ബി എം ഡബ്ല്യു, ജാഗ്വർ ലാൻഡ്‌റോവർ, ഓഡി തുടങ്ങിയ ഒട്ടുമിക്ക വാഹനഭീമന്മാരും ഓൺലൈൻ വിപണനരംഗത്തും സമ്പർക്കരഹിത സർവീസ് രംഗത്തും കോവിഡ് കാലത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു.

ജെ ബിന്ദുരാജ്

ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡസ് ബെൻസും ബി എം ഡബ്ല്യുവും ഓൺലൈൻ വിൽപന രംഗത്ത് മുന്നിൽ തന്നെയുണ്ട്. മെർസിഡസ് ബെൻസിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വീട്ടിലിരുന്നു കൊണ്ടു തന്നെ ഒരു ബെൻസ് ഇന്ന് ഉപഭോക്താവിന് വാങ്ങാനാകും. MercFromHome എന്ന പേരിൽ ഒരു പ്രചാരണത്തിന് അവർ തുടക്കം കുറിച്ചിരിക്കുന്നു. വീട്ടിലിരുന്നു കൊണ്ടു തന്നെ പുതിയ വാഹനം വാങ്ങാനും യൂസ്ഡ് കാറുകൾ വാങ്ങാനും ബെൻസിന്റെ ഓൺലൈൻ സൈറ്റ് സഹായിക്കുന്നു. https://www.shopmercedesbenz.co.in/ എന്ന സൈറ്റിലൂടെ മോഡൽ തെരഞ്ഞെടുക്കാനും ഫിനാൻസ് ആവശ്യമെങ്കിൽ അത് തെരഞ്ഞെടുക്കാനും കാർ ഓൺലൈനിലൂടെ തന്നെ ബുക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുന്നു. ലൈവ് മെർസിഡസ് ബെൻസ് വീഡിയോ കൺസൾട്ടേഷൻ സ്റ്റുഡിയോ ഉപഭോക്താവിന് ഒരു ഇഡെമോ നൽകുന്നു. സർവീസ് ആവശ്യമായ കസ്റ്റമർമാർക്കും വീട്ടിൽ നിന്നു തന്നെ അതാകാം. ഏതെങ്കിലും സർവീസിന് കസ്റ്റമറുടെ ഒപ്പ് ആവശ്യമുണ്ടെങ്കിലും അതും വീട്ടിൽ നിന്നു തന്നെയാകാം.

www.shopmercedesbenz.co.in/

ബി എം ഡബ്ല്യു https://bmwcontactless.in/ എന്ന വെബ് സൈറ്റിലൂടെയാണ് ഓൺലൈൻ വിൽപന ആരംഭിച്ചിരിക്കുന്നത്. നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ വിൽപനയും സർവീസും സാധ്യമാക്കുന്നുണ്ട് ബി എം ഡബ്ല്യു കോൺടാക്റ്റ്‌ലെസ് എക്‌സ്പീരീയൻസിൽ. ഈ സൈറ്റിൽ നിന്നും ഓൺലൈൻ വിൽപനയ്ക്കായി നൽകിയിട്ടുള്ള ലിങ്ക് (www.bmw.in) ക്ലിക്ക് ചെയ്ത്, ഇഷ്ടപ്പെട്ട മോഡൽ തെരഞ്ഞെടുത്തശേഷം അത് കസ്റ്റമൈസ് ചെയ്ത് താങ്കളുടെ ഏറ്റവുമടുത്തുള്ള ഡീലർഷിപ്പ് തെരഞ്ഞെടുക്കുകയും അതുവഴി കാറിനെപ്പറ്റിയുള്ള താങ്കളുടെ സംശയങ്ങൾ പരിഹരിക്കുകയും പിന്നീട് ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്തശേഷം ഓൺലൈനിലൂടെ വാങ്ങാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്താൽ ബി എം ഡബ്ല്യു താങ്കളുടെ വീട്ടുപടിക്കൽ ഡെലിവർ ചെയ്യുന്ന രീതിയാണ് അവർ അവലംബിച്ചിട്ടുള്ളത്. വാഹനം പൂർണമായും സാനിറ്റൈസ് ചെയ്താണ് വീട്ടുപടിക്കൽ എത്തിക്കുന്നതെന്നും അവർ പറയുന്നു. കോവിഡ് പോരാളികളായ ഡോക്ടർമാരായ കസ്റ്റമർമാർക്കായി പ്രത്യേക സർവീസും ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ ഓയിൽ സർവീസും അവർക്ക് പൂർണമായും സൗജന്യമാണ്.

www.bmw.in

2016ൽ തന്നെ ഓൺലൈനിലൂടെ വാഹനം വാങ്ങുന്നതിനും സർവീസ് ചെയ്യുന്നതിനുമുള്ള സൗകര്യം ജാഗ്വർ ലാൻഡ് റോവർ തങ്ങളുടെ സവിശേഷമായ പ്ലാറ്റ്‌ഫോമുകളിലൂടെ ഏർപ്പെടുത്തിയിരുന്നതായതിനാൽ കോവിഡ് കാലത്ത് അതിനായി പ്രത്യേക സജ്ജീകരണമൊന്നും അവർക്ക് ഒരുക്കേണ്ടതായി വന്നില്ല. ജാഗ്വറിന്റെ https://www.findmeacar.in/ എന്ന സൈറ്റും ലാൻഡ് റോവറിന്റെ https://www.findmeasuv.in/ കാലങ്ങളായി ഉള്ളതാണെങ്കിലും ഇന്ത്യക്കാർ ഇപ്പോഴാണത് കാര്യമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. താരതമ്യം ചെയ്യാനുള്ള സവിശേഷമായ ഫീച്ചര്, ഓണ്‌ലൈന് ചാറ്റ്, ക്ലിക്ക് ടു കോള് തുടങ്ങിയ സൗകര്യങ്ങളിലൂടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്ക്ക് വിവേകപൂര്വ്വമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമാകുന്നു. ഉപഭോക്താവ് ഒരു പുതിയ കാര് വാങ്ങാന് തീരുമാനിക്കുമ്പോള്, അവര്ക്ക് ഒരു റെഡി ഡെലിവറി വാഹനം തിരഞ്ഞെടുക്കുകയോ പിന്നീടുള്ള തീയതിയില് ഡെലിവറി ആവശ്യകത അനുസരിച്ച് ഓര്ഡര് ചെയ്യുകയോ ചെയ്യാനുള്ള ഓപ്ഷന് തിരഞ്ഞെടുക്കാം. അവരുടെ നിലവിലുള്ള വാഹനം വില്ക്കുന്നതിന്, ജാഗ്വര് ലാന്ഡ് റോവര് ഇന്ത്യ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെങ്കില് അതിന് ലഭിക്കാവുന്ന മൂല്യം അറിയാനും വില്ക്കാനും കഴിയും.

Jaguar and Land rover purchase and sales is now available online

‘തടസരഹിതവും സുതാര്യവുമായ വിപണനവും സർവീസ് അനുഭവവും ഉപഭോക്താക്കൾക്ക് എല്ലായ്‌പ്പോഴും ലഭ്യമാക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ ലക്ഷ്യം’ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് ആൻഡ് മാനേജിങ് ഡയറക്ടർ രോഹിത് സൂരി പറയുന്നു. അപ്‌ഡേറ്റ് ചെയ്ത കൂടുതൽ മെച്ചപ്പെടുത്തിയ വിപണന, സർവീസ് പോർട്ടലുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് ജാഗ്വാർ ലാൻഡ് റോവർ അനുഭവം പൂർണ്ണമായും ആസ്വദിക്കാവുന്ന സമ്പർക്കരഹിതവും സുരക്ഷിതത്വവുമുള്ള സാഹചര്യത്തിന്റെ അധിക ആനുകൂല്യം ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാഗ്വര്, ലാന്ഡ് റോവര് ഉപഭോക്താക്കള് യഥാക്രമം ‘jaguar.in’, ‘landrover.in’ എന്നിവയില് ലോഗിന് ചെയ്ത് വാഹനം സര്വീസിനായി ബുക്ക് ചെയ്യാം. വാഹനത്തിന്റെ വിശദാംശങ്ങള് രേഖപ്പെടുത്താനും സര്വീസ് വിഭാഗവും അനുയോജ്യമായ സമയം തീയതി, സൗകര്യപ്രദമായ റീട്ടയെ്‌ലര് എന്നിവ തിരഞ്ഞെടുക്കാന് ഈ ലളിതമായ സംവിധാനം വഴി കഴിയും. തുടര്ന്ന് അപ്പോയ്‌മെന്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഇമെയില് ഉപഭോക്താവിന് ലഭിക്കും. ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കില്, സമ്പര്ക്കരഹിതമായി വാഹനത്തിന്റെ പിക്ക്അപ്പ്, ഡ്രോപ്പ് സൗകര്യവും ലഭിക്കും. ഉപഭോക്താവ് വര്ക്ക് ഓര്ഡര് സ്ഥിരീകരിച്ച് കഴിഞ്ഞാല്, വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലിയുടെ പുരോഗതി അറിയാന് കഴിയും. ഇലക്ട്രോണിക് വെഹിക്കിള് ഹെല്ത്ത് ചെക്ക് അപ്പിന്റെ ഫോട്ടോകളും വീഡിയോകളും ഇമെയില് വഴി ലഭിക്കും. ജോലികള് പൂര്ത്തിയാകുമ്പോള്, ഉപഭോക്താവിന് ഒരു ഇഇന്വോയ്‌സ് നല്കുകയും വിവിധ ഓണ്‌ലൈന് പെയ്‌മെന്റ് ഓപ്ഷനുകളില് നിന്ന് പണം അടയ്ക്കുകയും സമ്പര്ക്ക രഹിതമായി കാര് സ്വീകരിക്കുകയും ചെയ്യാം.

ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയും ഇന്ത്യയിൽ ഡിജിറ്റൽ വിൽപനയും വിൽപനാനന്തര സേവനങ്ങളും വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഓഡി ഇന്ത്യ വെബ്‌സൈറ്റിൽ കാറുകളുടെ 360 ഡിഗ്രിയിലുള്ള ഓഗ്മെന്റ്ഡ് വിർച്വൽ റിയാലിറ്റി ഘടകങ്ങൾ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താവിന് കാറിന്റെ ഫീച്ചറുകളും രൂപവുമെല്ലാം വീട്ടിലിരുന്നു കൊണ്ടു തന്നെ അനുഭവിച്ചറിയാനാകും. വിർച്വൽ റിയാലിറ്റിയെ കാർ വിൽപനയുടെ കാര്യത്തിൽ ആദ്യമായി ഉപയോഗിച്ചത് തങ്ങളാണെന്നാണ് ഓഡി ഇന്ത്യ അവകാശപ്പെടുന്നത്. ഓഡി കാറുകൾ ആവശ്യാനുസരണം കോൺഫിഗർ ചെയ്യാനും ഫിനാൻസ് ഓപ്ഷനുകൾ മനസ്സിലാക്കി തെരഞ്ഞെടുക്കാനും ഓർഡർ വയ്ക്കാനുമെല്ലാം ഈ സൈറ്റിൽ അവസരമുണ്ട്.

‘ഇന്ത്യയിൽ ഓഡി ഡിജിറ്റൽ കസ്റ്റമർ കേന്ദ്രീകൃത സംരംഭങ്ങൾക്ക് വലിയ പ്രാമുഖ്യമാണ് നൽകി വരുന്നത്. കോവിഡ് 19ന്റെ വരവോടെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഉപഭോക്താവുമായി ഇടപഴകുന്നതിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാനാണ് ഓഡിയുടെ നീക്കം. നേരത്തെ തന്നെ പൂർണസജ്ജമായിരുന്ന ഞങ്ങളുടെ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഓഡി വാഹനങ്ങൾ വാങ്ങാനും സർവീസിന് അവ നൽകാനും ഉപഭോക്താവിനു കഴിയും,’ ഓഡി ഇന്ത്യയുടെ മേധാവി ബൽബീർസിംഗ് ധില്ലൺ പറയുന്നു. ഉപഭോക്താവിന്റെ സൗകര്യത്തിനനുസരിച്ച് കാർ പിക്ക് അപ്പും ഡ്രോപ്പും പ്ലാൻ ചെയ്യാനാകുമെന്നതിനു പുറമേ, റിയൽ ടൈം സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകളും വൈകാതെ തന്നെ തന്നെ ഓഡി അവതരിപ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>