Skoda launched its new SUV Karoq in India for Rs. 24.99 lakhs
May 26, 2020
New Mercedes-AMG C63 Coupe launched in India@ Rs 1.33 crore
May 27, 2020

22 ദിവസങ്ങൾ കൊണ്ട് 9000 പുതിയ ബുക്കിങ്ങുകൾ! 5600 പുതിയ കാറുകളുടെ ഡെലിവറികൾ- ലോക്ക്ഡൗൺകാലത്തും ഹ്യുണ്ടായ് -യുടെ മികച്ച പ്രകടനം.

22 ദിവസങ്ങൾ കൊണ്ട് 9000 പുതിയ ബുക്കിങ്ങുകൾ! 5600 പുതിയ കാറുകൾ ഡെലിവറികൾ- ലോക്ക്ഡൗൺകാലത്തും ഹ്യുണ്ടായ് യുടെ മികച്ച പ്രകടനം. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യയിലെ ഹ്യുണ്ടായ് യുടെ 806 ഡീലർഷിപ്പുകളും 863 സർവീസ് സെന്ററുകളും പ്രവർത്തനം പുനരാംഭിച്ചപ്പോൾ റെക്കോർഡ് വിൽപനയാണ് ഹ്യുണ്ടായ്‌യെ കാത്തിരുന്നത്.

”രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയിൽ പുത്തൻ ഉണർവ് എന്ന ലക്ഷ്യത്തോടെ ആണ് ഞങ്ങളുടെ ഷോറുമുകളും സർവീസ് സെന്ററുകളും പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്,’ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ സെയിൽസ്, മാർക്കറ്റിംഗ് & സർവീസ് തരുൺ ഗാർഗ് പറയുന്നു.

New Hyundai Creta

മെയ് 8 മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ പ്ലാന്റുകളിൽ ഹ്യുണ്ടായ് കാറുകളുടെ ഉൽപാദനവും ആരംഭിച്ചിരുന്നതിനാൽ കാറുകൾ അതിവേഗം ഡെലിവർ ചെയ്യാനും ഹ്യുണ്ടായ്ക്ക് ആകുന്നുണ്ട്. അതേസമയം സർവീസുകളുടെ കാര്യത്തിലും മെയ് മാസത്തിൽ ഹ്യുണ്ടായ് മുൻപന്തിയിലാണ്. രാജ്യത്തെ 530 സിറ്റികളിലായി മെയ് മാസം മാത്രം 1 ലക്ഷത്തിൽ പരം കാറുകളുടെ സർവീസ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>