VW POLO 1.0 L TSI: Truly a Legend!
May 21, 2020
ആഡംബര കാറുകളും ഓൺലൈൻ വിപണിയിൽ!
May 23, 2020

ഹ്യുണ്ടായ് -യിൽ നിന്നും വാഗ്ദാനപ്പെരുമഴ, കോവിഡ് പോരാളികൾക്ക് അധിക ആനുകൂല്യങ്ങൾ

ഹ്യുണ്ടായ്-യുടെ ഓൺലൈൻ കാർ വിൽപന സജീവമായിരിക്കുന്നു. ലോക്ഡൗൺകാല ഓഫറുകൾക്കു പുറമേ, കോവിഡ് പോരാളികൾക്കുള്ള ആദരസൂചകമായി നിരവധി ആനൂകൂല്യങ്ങളും ഹ്യുണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നു.

കോവിഡ് 19 എന്ന മഹാമാരി വാഹനവിപണനരംഗത്ത് പുതുമകളുടെ വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. സമ്പർക്കരഹിത വാഹന വിൽപനയും വിൽപനാനന്തര സേവനവും വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ വാഹന കമ്പനികൾ ഇന്ന് മത്സരിക്കുകയാണ്. വിപണിയ്ക്ക് പുതിയ ഉണർവ് പകരുന്നതിന്റെ ഭാഗമായി ലോക്ഡാൺ കാലത്ത് ഓൺലൈൻ വിൽപനയും സർവീസും സജീവമാക്കിയ കമ്പനികളിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ആണ്. പുതുമയാർന്ന ഒട്ടേറെ ഓഫറുകൾകക്കു പുറമേ, ഉപഭോക്താക്കൾക്കായി സവിശേഷമായ പ്രതിമാസ ഗഡു (ഇ എം ഐ) പദ്ധതികളും ഹ്യുണ്ടായ് ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഇതിനു പുറമേയാണ് കോവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കായി ഹ്യുണ്ടായ് പ്രഖ്യാപിച്ചിരിക്കുന്ന നിരവധി ആനുകൂല്യങ്ങൾ. അവ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കാം.

ഓൺലൈൻ വിൽപന

ഹ്യുണ്ടായ് രണ്ടു വർഷം മുമ്പേ തന്നെ ഓൺലൈനിലൂടെയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴാണ് ഓൺലൈൻ വിൽപന പൂർണമായ രീതിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഹ്യുണ്ടായ് യുടെ ഏതൊരു കാറും മുഴുവൻ തുകയും ഓൺലൈൻ തന്നെ അടച്ചുകൊണ്ട് ഉപഭോക്താവിന് അനായസേനെ വാങ്ങാനാകും. www.hyundai.com/in/en/click-to-buy/buy-car-online എന്നതാണ് ഹ്യുണ്ടായ് ഓൺലൈൻ വിപണിയുടെ സൈറ്റ്. വെബ്‌സൈറ്റിൽ കാർ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ നിറം ഏതെന്ന് തെരഞ്ഞെടുക്കുകയും കാറിന്റെ 360 ഡിഗ്രി വ്യൂ ഉപഭോക്താവിന് കാണുകയും ചെയ്യാം. മൂന്നാമത്തെ ഘട്ടത്തിലാണ് ഏതു മട്ടിലാണ് വാഹനം വാങ്ങേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാനാകുക. ഫുൾ ഓൺലൈൻ പർച്ചേസോ ബുക്ക് ഓൺലൈനോ ഓപ്ഷനുകൾ ഉപഭോക്താവിന് സ്വീകരിക്കാം. മുഴുവൻ പേയ്മെന്റും ഓൺലൈനിലൂടെ നൽകുകയാണെങ്കിൽ താങ്കൾക്ക് ആക്സസറികളും ഡീലർഷിപ്പ് ഡെലിവറിയാണോ ഹോം ഡെലിവറിയാണോ വേണ്ടതെന്ന കാര്യവും തീരുമാനിക്കാം. നാലാം ഘട്ടത്തിൽ വാഹനത്തിന്റെ പൂർണമായ സമഗ്ര വിവരങ്ങളും വാഹനത്തിന് ഓൺവിലയുടെ എസ്റ്റിമേറ്റും ഡീൽ കോഡ് വഴി ലഭ്യമാകുന്ന ഡിസ്‌കൗണ്ടും മനസ്സിലാക്കാം. അടുത്ത ഘട്ടത്തിൽ വായ്പ സംബന്ധിച്ച കണക്കുകൂട്ടലുകൾക്കുള്ളതാണ്. വായ്പാ കാൽക്കുലേറ്ററിലൂടെ ഇതു സംബന്ധിച്ച ധാരണ ഉപഭോക്താവിന് ലഭിക്കും. ആറാം ഘട്ടത്തിൽ വാഹനത്തിനായുള്ള താങ്കളുടെ ഓർഡർ പ്രോസസ് ചെയ്തതായുള്ള അറിയിപ്പ് സൈറ്റ് നൽകും. മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുകവഴി താങ്കളുടെ ഓർഡർ വിവരങ്ങൾക്ക് താങ്കൾക്ക് കാണാനുമാകും. വാഹനം സാനിറ്റെസ് ചെയ്ത് താങ്കളുടെ വീട്ടുപടിക്കൽ ഹ്യുണ്ടായ് എത്തിക്കുമെന്നതാണ് ഓൺലൈൻ വാങ്ങലിന്റെ മെച്ചം.

ലോക്ക്ഡൗൺകാല തകർപ്പൻ ഓഫറുകൾ

ലോക്ഡൗണിനെ തുടർന്ന് ഹ്യുണ്ടായ് ഇ എം ഐ അഷ്വറൻസ് എന്ന സ്‌കീമും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനുശേഷം വാങ്ങുന്ന ഹ്യുണ്ടായ് കാറുകൾക്ക് മൂന്നു മാസം ഇ എം ഐ അടയ്ക്കുകയാണെങ്കിൽ അതിനുശേഷം ഉടമയ്ക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ പിന്നീടുള്ള മൂന്നു മാസക്കാലം ഹ്യുണ്ടായ് ഇ എം ഐ അടയ്ക്കുമെന്ന് വാഗ്ദാനം നൽകിയിട്ടുള്ളതാണ് അത്. സ്വകാര്യ കമ്പനി ജീവനക്കാർക്കായി മാത്രം നിജപ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിയാണിത്. ഉപഭോക്താവിനായി ഒരു ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് ഹ്യുണ്ടായ് സ്വന്തം കീശയിൽ നിന്നും പണം മുടക്കിയാണ് ഇതിനാവശ്യമായ ഇൻഷുറൻസ് എടുത്തിട്ടുള്ളത്.

ഇതിനു പുറമേ, കുറഞ്ഞ ഇ എം ഐയും കുറഞ്ഞ ഡൗൺ പേയ്മെന്റുമുള്ള സ്‌കീമുകളും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം വാങ്ങി ആദ്യത്തെ മൂന്നു മാസക്കാലം കുറഞ്ഞ ഇ എം ഐ നൽകുകയും പിന്നീട് റീപേയ്മെന്റിന് മൂന്ന്, നാല്, അഞ്ച് വർഷങ്ങൾ വരെ നൽകുകയും ചെയ്യാം. ആക്സിസ് ബാങ്കുമായി സഹകരിച്ചുകൊണ്ട് എട്ടു കൊല്ലം വരെ വായ്പാ തിരിച്ചടവ് സാധ്യമാക്കുന്ന ഒരു സ്‌കീമും ഹ്യുണ്ടായ് ഇതാദ്യമായി വാഗ്ദാനം ചെയ്തിരിക്കുന്നു. എക്സ്ചേഞ്ച് ബോണസുകൾക്കു പുറമേ, 10,000 രൂപ മുതൽ 40,000 വരെ കാഷ് ഡിസ്‌കൗണ്ടുകളും ഹ്യുണ്ടായ് നൽകുന്നുണ്ട്.

SS Kim, MD & CEO,HMIL at the launch of New Verna

കോവിഡ് പോരാളികൾക്ക് ആദരം- അധിക ആനൂകൂല്യങ്ങൾ

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അക്ഷീണം പ്രവർത്തിച്ചുവരുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള ആദരസൂചകമായി ഹ്യുണ്ടായ് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻഗണനാ ക്രമത്തിലുള്ള സർവീസിനൊപ്പം സൗജന്യ എ.സി. പരിശോധന, സൗജന്യ ടോപ്പ് വാഷ്, സൗജന്യ ഹൈ-ടച്ച് പോയിന്റ് സാനിറ്റൈസേഷൻ തുടങ്ങിയവ ഈ വിഭാഗത്തിലെ ജീവനക്കാർക്ക് ലഭ്യമാണ്. കൂടാതെ കാർ ഇന്റീരിയർ സാനിറ്റൈസേഷൻ, ലേബർ ചാർജ്, എയർ പ്യൂരിഫയർ, റോഡ്സൈഡ് അസിസ്റ്റൻസ്, എക്സ്റ്റൻഡഡ് വാറന്റി എന്നിങ്ങനെയുള്ളവയിൽ ആകർഷകമായ ആനുകൂല്യങ്ങളും ഹ്യുണ്ടായ് ഇവർക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം തന്നെയാണ് തെരഞ്ഞെടുത്ത ചില മോഡലുകൾ വാങ്ങുമ്പോൾ മെഡിക്കൽ പ്രൊഫഷണലുകൾക്ക് നൽകുന്ന സ്‌പെഷ്യൽ ഓഫറുകൾ.

ലോക്ക്ഡൗൺ കാലത്ത് മറ്റേതൊരു വാഹന കമ്പനിയേക്കാളും മികച്ച വാഗ്ദാനങ്ങളാണ് ഹ്യുണ്ടായ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇത്രയേറെ മെച്ചമുള്ള മറ്റൊരു കാലം ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വാഹനപ്രേമികൾക്ക് ഹ്യുണ്ടായ് യുടെ ഇഷ്ട വാഹനം സ്വന്തമാക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു കാലമില്ലെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>