Horizon Motors: The Pride of Mahindra
February 25, 2020
Editorial: നശിക്കുന്ന രാജ്യം
February 26, 2020

‘വയനാട് ജീപ്പേഴ്‌സ്’ മഹീന്ദ്ര അഡ്വഞ്ചർ ക്ലബ് ചാലഞ്ച് വിജയി

മഹീന്ദ്ര ക്ലബ് ചാലഞ്ചിൽ കേരളത്തിലെ ക്ലബ്ബായ വയനാട് ജീപ്പേഴ്‌സിന് ഒന്നാം സ്ഥാനം. ഏഴു പ്രതിബന്ധങ്ങളെ അതിജീവിച്ച്, 15 ക്ലബുകളുമായി മത്സരിച്ചാണ് ഈ തകർപ്പൻ ജയം

ടീം സ്മാർട്ട് ഡ്രൈവ്‌

കേരളത്തിലെ ഓഫ് റോഡിങ് ക്ലബ്ബായ ‘വയനാട് ജീപ്പേഴ്‌സി’ന് മഹീന്ദ്ര അഡ്വഞ്ചർ ക്ലബ് ചാലഞ്ചിൽ ഒന്നാം സ്ഥാനം. രാജ്യത്തെ ഏറ്റവും പ്രമുഖരായ 15 ഓഫ് റോഡിങ് ക്ലബ്ബുകളുമായി മത്സരിച്ചാണ് കേരളത്തിലെ ക്ലബ് മഹീന്ദ്ര അഡ്വഞ്ചറിന്റെ അഞ്ചാം എഡിഷനിൽ ഈ തകർപ്പൻ വിജയം നേടിയത്. ബംഗലുരുവിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ, 7 ഓഫ് റോഡിങ് പ്രതിബന്ധങ്ങൾ ഉൾക്കൊള്ളിച്ച മത്സരത്തിൽ വിജയിച്ചാണ് വയനാട് ജീപ്പേഴ്‌സ് ഈ വിജയം നേടിയത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക.

വാഹന സ്‌ക്രാപ്പുകളുടെ മുകളിലൂടെ ഓഫ് റോഡിങ് വാഹനങ്ങൾ ഓടിക്കുന്ന പ്രത്യേകമത്സരയിനമായ ഡിമോളിഷൻ ഡെർബി ഈ വർഷവും അരങ്ങേറിയിരുന്നു. പാസ് ദ ബട്ടൺ എന്ന ഇനവും എല്ലാ വർഷത്തേയും പോലെ ഈ വർഷവും നടന്നു. സ്ട്രാപ്‌സ് ഓഫ് ഗോഡ്, ഡ്രാഗ് റേസ്, ടഗ് ഓഫ് വാർ എന്നിങ്ങനെയുള്ള പുതിയ പ്രതിബന്ധങ്ങളും മത്സരത്തിന് ഒരുക്കിയിരുന്നു.

ബാംഗ്‌ളൂർ ഓഫ് റോഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ (ബിഒഡിഎ) ആദ്യ റണ്ണർ അപ്പും, ആർ ആൻഡ് ടി ഓഫ് റോഡ് ക്ലബ്ബ് രണ്ടാം റണ്ണർ അപ്പും നേടി. യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും വീതം സമ്മാനവും ഇവർക്കു ലഭിച്ചു. ഫെബ്രുവരി 22ന് ആരംഭിച്ച മത്സരം 23ന് ബംഗളരൂവിൽ അവസാനിച്ചു.

ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തു പകരുന്ന മഹീന്ദ്ര അതുകൊണ്ടു തന്നെ ഏതു കാലത്തും ഇന്ത്യൻ ജനതയുടെ അഭിമാനമാണ്. കാലത്തിനൊത്ത മാറ്റങ്ങൾ മഹീന്ദ്ര തങ്ങളുടെ വാഹനങ്ങളിൽ വരുത്തിയെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട മഹീന്ദ്രയുടെ ഓഫ് റോഡിങ് കഴിവുകൾ ജനതയ്ക്കു മുന്നിൽ വ്യക്തമാക്കുന്നതിനായി മഹീന്ദ്ര തങ്ങളുടെ മഹീന്ദ്ര അഡൈ്വഞ്ചർ എന്ന പ്രത്യേക വിഭാഗത്തിനു കീഴിൽ പല ഓഫ് റോഡിങ് ഈവന്റുകളും സംഘടിപ്പിക്കാറുണ്ട്. കരുത്തിന്റെ പര്യായമായ മഹീന്ദ്ര വാഹനങ്ങളുടെ ജനിതകത്തിന്റെ മികവും മഹത്വവും കാലാകാലങ്ങളിൽ അറിയിക്കാനായി വ്യത്യസ്തമായ പരിപാടികളാണ് മഹീന്ദ്ര അഡൈ്വഞ്ചർ സംഘടിപ്പിക്കാറുള്ളത്. 2011ൽ സാഹസികമായ ആക്ടിവിറ്റികൾ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ച വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നത് മലയാളിയായ ബിജോയ് കുമാർ വൈ ആണ്.

മഹീന്ദ്ര അഡൈ്വഞ്ചറിന്റെ കീഴിൽ വർഷം മുഴുവനും വിവിധ സാഹസിക ആക്ടിവിറ്റികൾ ഇന്ന് നടത്തപ്പെടുന്നുണ്ട്. ക്ലബ് ചാലഞ്ച്. ഗ്രേറ്റ് എസ്‌കേപ്പ്, മൾട്ടി ഡേ സ്‌പെഷ്യൽ എസ്‌കേപ്‌സ്, മൺസൂൺ ചാലഞ്ച് റാലി എന്നിങ്ങനെയാണ് അവ. മൾട്ടി ഡേ എസ്‌കേപ്പിൽ മോണസ്ട്രി എസ്‌കേപ്പ് (10 ദിവസം), റോയൽ എസ്‌കേപ്പ് (6 ദിവസം), ഓതന്റിക് ഭൂട്ടാൻ (8 ദിവസം), ഹിമാലയൻ സ്പിതി എസ്‌കേപ്പ് (7 ദിവസം), ഓതന്റിക് മ്യാന്മർ തായ്‌ലണ്ട് (12 ദിവസം), ഓതന്റിക് നോർത്ത് ഈസ്റ്റ് എസ്‌കേപ്പ് ( 10 ദിവസം) എന്നിങ്ങനെയുള്ള വിവിധ സാഹസിക .യാത്രകളുമുണ്ട്. ഓഫ് റോഡിങ്ങിന്റെ ജനിതകം കൂടുതൽ കൂടുതൽ വാഹപ്രേമികളിലേക്ക് പകരുന്നതിനായി സമീപകാലത്ത് മഹീന്ദ്ര അഡൈ്വഞ്ചർ മഹാരാഷ്ട്രയിലെ ഇഗത്പുരിയിൽ മഹീന്ദ്ര അഡൈ്വഞ്ചർ ഓഫ്‌റോഡ് ട്രെയിനിങ് അക്കാദമിക്കും രൂപം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>