Porsche extends warranty due to COVID-19
May 11, 2020

ലോക്ക്ഡൗണിനുശേഷം മാരുതി പുതിയ എസ് ക്രോസ് അവതരിപ്പിക്കും

New BS6 Maruti S-Cross

പുതിയ എസ് ക്രോസ്സിൽ 1.5 ലിറ്റർ, കെ സീരീസ് ബി എസ് 6 പെട്രോൾ എഞ്ചിനാണ് ഉണ്ടാകുക.

ലോക്ക് ഡൗൺ പിൻവലിച്ച് അധികം വൈകാതെ തന്നെ, പുതിയ ബി എസ് 6 മാരുതി സുസുക്കി എസ് ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു. 2020 ദൽഹി ഓട്ടോഎക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതാണ് എസ് ക്രോസ്സിന്റെ ഫേസ് ലിഫ്റ്റ് മോഡൽ.

ബി എസ് 6 ലേക്കുള്ള മാറ്റത്തെ തുടർന്ന് മാരുതി സുസുക്കി ഡീസൽ എഞ്ചിൻ പൂർണമായും ഉപേക്ഷിച്ചതിനാൽ പുതിയ എസ് ക്രോസ്സിൽ 1.5 ലിറ്റർ, കെ സീരീസ് ബി എസ് 6 പെട്രോൾ എഞ്ചിനാണ് ഉണ്ടാകുക. നിലവിൽ എക്‌സ് എൽ 6-ലും എർട്ടിഗയിലും പുതിയ ബ്രെസ്സയിലുമെല്ലാം ഈ എഞ്ചിനാണ് ഉള്ളത്.

നേരത്തെ എസ് ക്രോസ്സിൽ മാനുവൽ ട്രാൻസ്മിഷനോടു കൂടിയ ഡീസൽ എഞ്ചിൻ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ 1.5 ലിറ്റർ, കെ സീരീസ്, 4 സിലിണ്ടർ, പെട്രോൾ മോട്ടോർ മാരുതിയുടെ എസ് എച്ച് വി എസ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് അവലംബിക്കുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകളും എസ് ക്രോസ്സിനുണ്ടാകും. 104 ബി എച്ച് പി ശേഷിയും 138 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഹനത്തിനുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

shares