Indians prefer white colour cars!: BASF study
January 19, 2019
Video: Test drive: 2018 Range Rover Sport by Baiju N Nair
January 21, 2019

ബിനാലെയിലെ വാഹന കലാസൃഷ്ടികൾ

ബിനാലെയിലെ വാഹന കലാസൃഷ്ടികളെ പരിചയപ്പെടൂ..

കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ എഡിഷന്റെ സമയത്ത് ക്യുറേറ്റർമാരിലൊരാളായ ബോസ് കൃഷ്ണമാചാരി ഒരു ടാറ്റ നാനോ പെയിന്റ് ചെയ്ത് ബിനാലെയുടെ ധനസമാഹരണാർത്ഥം ലേലത്തിനു വച്ചത് ഓർമ്മയുണ്ടാകുമല്ലോ. അനിതാ ദുബെ ക്യുറേറ്റ് ചെയ്യുന്ന ഇത്തവണത്തെ കൊച്ചി മുസിരിസ് ബിനാലെയുടെ നാലാമത്തെ എഡിഷനിൽ കലാസൃഷ്ടികളിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികളുണ്ടെന്നത് കൗതുകമുണർത്തുന്നു.

work by Dennis Muragari

കൊൽക്കത്തയിലെ ഓട്ടോഡ്രൈവറായ ബപ്പിദാസിന്റെ സൃഷ്ടികളിൽ ഓട്ടോഡ്രൈവർ എന്ന നിലയിൽ താൻ വാഹനത്തിലിരുന്ന കണ്ട കാഴ്ചകളാണ് സുന്ദരമായ എംബ്രോയ്ഡറി വർക്കുകളാൽ കലാരൂപമാക്കപ്പെട്ടിരിക്കുന്നതെങ്കിൽ കെനിയൻ ചിത്രകാരനായ ഡെന്നീസ് മുറാഗുറി നഗരത്തിലെ ആളുകൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന മാറ്റാറ്റു അഥവാ സ്വകാര്യ വാനുകൾക്കും ബസ്സുകൾക്കും ചുറ്റുമുള്ള സംസ്‌കാരമാണ് പകർത്തുന്നത്.

Work by Dennis Muragari

Autodriver turned artist Bappi Das’s art work

സംഗീത മേളകളുടെ പോസ്റ്ററുകൾ, ഗ്രാഫിറ്റി, സയൻസ് ഫിക്ഷനുകൾ എന്നിവയെ ഓർമ്മിപ്പിക്കുന്നതാണ് വാഹനചിത്രങ്ങളാൽ നിറഞ്ഞ മുറാഗുറിയുടെ വർക്കുകൾ. വൻതോതിൽ ഉൽപാദിപ്പിക്കുന്ന വാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി സാമൂഹികമായും സാമുദായികമായും ഈ വാഹനങ്ങൾക്കുണ്ട്.

part of the Installation by Oorali

വിനിമയത്തിനും കൂട്ടുകൂടലിനും വിശ്രമത്തിനുമായി ഉപയോഗിക്കപ്പെടുന്ന ഈ ബസ്സുകൾ നെയ്‌റോബിയുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമായ ഒന്നാണെന്ന് മുറാഗുരി ചിത്രങ്ങളിലൂടെ പറയുന്നുണ്ട്. വാഹനങ്ങളിലൂടെ കെനിയയുടെ നാഗരിക ലോകമാണ് മുറാഗുറി അനാവരണം ചെയ്യുന്നതെന്ന് ചുരുക്കം.

Installation by Oorali

ഊരാളി എന്ന പുരോഗമന തെരുവു ഗായകസംഘത്തിന്റെ കലാസൃഷ്ടിയാണ് മറ്റൊരു വാഹനവുമായി ബന്ധപ്പെട്ട മറ്റൊരു സൃഷ്ടി. ഒരു ബസ്സിൽ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെ ശബ്ദിക്കുന്ന ഊരാളി ബാൻഡിന്റെ സാമൂഹിക പശ്ചാത്തലങ്ങളും പ്രവർത്തനവും സംഗീതവും പ്രതിപാദിക്കുന്നതാണ് ആ വർക്ക്. ഒരു ബസ്സിന്റെ രൂപവുമുണ്ട് അതിനൊപ്പം.

2018 ഡിസംബർ 12-ന് ആരംഭിച്ച ബിനാലെ 2019 മാർച്ച് 29-ന് സമാപിക്കും. ഫോർട്ടുകൊച്ചി ആസ്പിൻവാൾ അടക്കം 12 വേദികളുണ്ട് ബിനാലെയ്ക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>