MG Gloster unveiled, pre-bookings start for Rs 1 lakh
September 25, 2020
SMART CARS FOR SMART INDIA: Hyundai’s new brand campaign
September 26, 2020

പഴയ ആനവണ്ടികൾ ഫുഡ് ട്രക്കുകളാകുമ്പോൾ…

കട്ടപ്പുറത്തായ കെ എസ് ആർ ടി ബസ്സുകൾ ഫുഡ്ട്രക്കുകളായി പുനർജനിക്കുന്നു

ജെ ബിന്ദുരാജ്‌

കെ എസ് ആർ ടി സി എപ്പോഴും വാർത്തയിലുണ്ടെങ്കിലും അത് നല്ല കാര്യങ്ങൾക്കല്ല എന്നതാണ് സത്യം. ജീവനക്കാരുടെ പെൻഷൻ മുടങ്ങിയതോ ബസ്സുകൾ കട്ടപ്പുറത്തായതോ അഴിമതിയോ ഒക്കെയാണ് വാർത്തകളുടെ അടിസ്ഥാനം. സ്‌പെയർ പാർട്‌സുകളില്ലാത്തതിനാൽ ഏതാണ്ട് 1707 ബസ്സുകൾ സർവീസ് നടത്താതിരിക്കുകയാണെന്നതാണ് അവസാനം കേട്ട വാർത്ത. ചെറിയ സ്‌പെയർ പാർട്‌സുകൾ ആവശ്യമായി വരുന്ന ബസ്സുകളിലേക്ക് ഈ ബസ്സുകളിൽ നിന്നാണത്രേ കെ ആർ ടി സി സ്‌പെയറുകളെടുക്കുന്നത്.

കേന്ദ്ര സർക്കാർ സഹായത്തോടെ വാങ്ങിയ 719 ബസ്സുകളിൽ 297 എണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളു. 120 എയർ കണ്ടീഷൻഡ് ബസ്സുകളിൽ 67 എണ്ണം ഗോഡൗണിലാണ്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം കെ എസ് ആർ ടിയുടെ 216 ബസ്സുകൾ ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് സ്ഥാപനം പറയുന്നത്. പക്ഷേ യഥാർത്ഥ കണക്കുകൾ ഇതിനേക്കാൾ വലുതാകാനാണ് ഇട. ഏതാണ്ട് മൂന്നിരട്ടി ബസ്സുകളെങ്കിലും കട്ടപ്പുറത്താകാനാണ് സാധ്യത.


എന്നാൽ കട്ടപ്പുറത്തായ കെ എസ് ആർ ടി സി ബസ്സുകൾ മറ്റു രീതികളിൽ പുനരുപയോഗിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. അതു സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. നശിച്ചുപോകാനിടയുള്ള ബസ്സുകൾ ഫഉഡ് ട്രക്കുകളായി രൂപാന്തരപ്പെടുത്തുന്നതിനെപ്പറ്റിയായിരുന്നു അത്.

“കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്,” വിജയൻ പോസ്റ്റിൽ പറയുന്നു.


മറ്റു പല സംസ്ഥാനങ്ങളിലും മറ്റും കാലഹരണപ്പെടുന്ന വാഹനങ്ങൾ ഫുഡ് ട്രക്കുകളാക്കി മാറ്റുന്ന രീതി നേരത്തെ തന്നെ നാം കണ്ടിട്ടുണ്ട്. കേരളത്തിലും സ്വകാര്യ വാഹനങ്ങൾ അത്തരത്തിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നുണ്ട്. എന്തായാലും തുരുമ്പെടുത്ത് നശിക്കുന്നതിനേക്കാൾ പഴയ ബസ്സുകൾ ഫുഡ് ട്രക്കുകളാക്കി മാറ്റാൻ കെ എസ് ആർ സി എടുത്ത തീരുമാനം നല്ലതു തന്നെ. ഇത് പുതിയ മട്ടിൽ രൂപാന്തരപ്പെടുത്താൻ എന്തു ചെലവു വരുമെന്നു കൂടി അറിഞ്ഞാൽ കൂടുതൽ ആവശ്യക്കാർ പഴയ ആനവണ്ടികൾക്കുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>