New tyre Brand TVS Eurogrip launched by Tyre maker TVS Srichakra
August 22, 2019
സിനിമയിൽ നിന്നും റേസിങ് ട്രാക്കിലേക്ക്: മനീഷയുടെ കഥ
August 30, 2019

ടിവിഎസ് യൂറോഗ്രിപ്പ്: ടിവിഎസ് ശ്രീചക്രയിൽ നിന്നും ഒരു പുതിയ ടയർ ബ്രാൻഡ്!

‘ടിവിഎസ് യൂറോഗ്രിപ്പ് എന്ന പേരിൽ ടിവിഎസ് ശ്രീചക്രയുടെ പുതിയ ബ്രാൻഡ്. ഭാവിയിൽ ടിവിഎസ് ടയേഴ്‌സ് ഇതിൽ ലയിക്കും.

ജെ ബിന്ദുരാജ്, ചെന്നൈ

ഇരുചക്ര -മുച്ചക്ര വാഹനവിപണിയിൽ കഴിഞ്ഞ 35 വർഷമായി ആധിപത്യം പുലർത്തുന്ന ടിവിഎസ് ശ്രീചക്ര കാലത്തിനൊത്ത് ചലിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് യൂറോഗ്രിപ്പ് എന്ന പേരിൽ പുതിയ ടയർ ബ്രാൻഡ് പുറത്തിറക്കി. എട്ടുമാസങ്ങൾക്കു മുമ്പ് ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ച ആർ ആന്റ് ഡി സെന്ററാണ് പുതിയ ബ്രാൻഡിനു പിന്നിൽ. നിലവിൽ ടിവിഎസ് ടയേഴ്‌സ് എന്ന പേരിൽ ടിവിഎസ് ശ്രീചക്ര പുറത്തിറക്കുന്ന ബ്രാൻഡ് അധികം വൈകാതെ തന്നെ ടിവിഎസ് യൂറോഗ്രിപ്പ് എന്ന പുതിയ ബ്രാൻഡിൽ ലയിക്കും.

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ആധിപത്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡിന് ടിവിഎസ് ഗ്രൂപ്പിനു കീഴിലുള്ള ടയർ കമ്പനിയായ ടിവിഎസ് ശ്രീചക്ര പിറവി നൽകിയിരിക്കുന്നത്. 12 ഇഞ്ച് സ്‌കൂട്ടർ ടയറുകൾ മുതൽ കമ്യൂട്ടർ ടയറുകൾ വരെയും ഉയർന്ന പെർഫോമൻസ് സാധ്യമാക്കുന്ന 17 ഇഞ്ച് സീറോ ഡിഗ്രി സ്റ്റീൽ ബെൽട്ടഡ് റേഡിയൽ ടയേഴ്‌സ് വരെ 19 പ്രീമീയം ടയറുകളാണ് ഈ ബ്രാൻഡിലൂടെ ആദ്യം പുറത്തുവരിക. ഏറ്റവും മുന്തിയ ടയറായ പ്രോടോർക്ക് എക്‌സ്ട്രീം മണിക്കൂറിൽ 270 കിലോമീറ്റർ വേഗതയിൽ പായുന്ന മോട്ടോർ സൈക്കിളുകൾക്ക് മികച്ച സ്റ്റെബിലിറ്റി നൽകുന്നതാണെന്ന് കമ്പനി പറയുന്നു.

”സാഹസികത ഇഷ്ടപ്പെടുന്നവർക്കും വിനോദ സഞ്ചാരികൾക്കുമിടയിലെ ടയറുകളുടെ വിപണിയിൽ ഒരു വിടവുണ്ടായിരുന്നു. ഇന്നത്തെ റൈഡർമാർക്ക് അസാധാരണ നിമിഷങ്ങളാണ് വേണ്ടത്. അതുകൊണ്ടാണ് ബൈക്ക് ടയറിൽ ആധിപത്യം പുലർത്തുന്ന ടിവിഎസ് ഉന്നത നിലവാരമുള്ള യൂറോഗ്രിപ്പ് അവതരിപ്പിക്കുന്നത്. അധികം വൈകാതെ നിലവിൽ വിപണിയിലുള്ള ബ്രാൻഡായ ടിവിഎസ് ടയേഴ്‌സ് ടിവിഎസ് യൂറോഗ്രിപ്പിൽ ലയിക്കും,” ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് സെയിൽസ്- മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി. മാധവൻ ടിവിഎസ് യൂറോഗ്രിപ്പിന്റെ അവതരണചടങ്ങിൽ സംബന്ധിച്ചുകൊണ്ട് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ വിശദമായ പഠനം നടത്തിയശേഷമാണ് ടിവിഎസ് യൂറോഗ്രിപ്പിന് ശ്രീചക്ര ജന്മം നൽകിയിരിക്കുന്നത്. ”നിലവിൽ പ്രതിമാസം 28 ലക്ഷം ടടയറുകളാണ് ടിവിഎസ് ശ്രീചക്ര തങ്ങളുടെ മധുരയിലേയും ഉത്തരാഖണ്ഡിലേയും പ്ലാന്റുകളിലൂടെ വിപണിയിലെത്തിക്കുന്നത്. ലോകത്തെ 70 രാജ്യങ്ങളിലേക്ക് നിലവിൽ ടിവിഎസ് ടയേഴ്‌സ് കയറ്റുമതി നടത്തുന്നുമുണ്ട്. യൂറോഗ്രിപ്പ് എന്ന അത്യാധുനിക ടയറുകളുടെ വരവോടെ കയറ്റുമതിയിലും ഗണ്യമായ വർധനവാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,”  ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ഡയറക്ടർ പി. വിജയരാഘവൻ പറയുന്നു.

”പുതുതലമുറ റൈഡർക്ക് ആവശ്യമായ എല്ലാം ടിവിഎസ് യൂറോഗ്രിപ്പിൽ അടങ്ങിയിട്ടുണ്ട്. കമ്പനിയിലുള്ള വിശ്വാസവും പാരമ്പര്യവും യൂറോഗ്രിപ്പിലും ഉപഭോക്താക്കൾ അർപ്പിക്കുമെന്നുറപ്പാണ്,”  ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് പ്രസിഡന്റ് പി. ശ്രീനിവാസവർധൻ പറയുന്നു. ടയർ വിപണിയിലെ മത്സരത്തിനനുസൃതമായി താങ്ങാനാകുന്ന നിരക്കിലാണ് ടിവിഎസ് യൂറോഗ്രിപ്പ് വിപണിയിലെത്തിയിരിക്കുന്നത്.

Smrtdrive-August 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>