ആറാംതമ്പുരാൻ
May 8, 2018
ULTIMATE LUXURY!
May 9, 2018

ക്ളാസ്സിക്ക്

തങ്ങളുടെ ജനപ്രിയ മോഡലായ ജൂപ്പിറ്ററിനു “ക്ളാസ്സിക്ക്” എന്ന കൂടുതൽ ഭംഗിയേറിയ പതിപ്പുമായി ടി വി എസ് എത്തി.

എഴുത്തും ചിത്രങ്ങളും: നീരജ് പത്മകുമാർ

തങ്ങളുടെ ജനപ്രിയ മോഡലായ ജൂപ്പിറ്ററിനു “ക്ളാസ്സിക്ക്” എന്ന കൂടുതൽ ഭംഗിയേറിയ പതിപ്പുമായി ടി വി എസ് എത്തി. പഴമയോടൊപ്പം പ്രൗഢിയും പ്രതിഫലിക്കുന്ന അതീവ സുന്ദരമായ രൂപകല്പനയോടുകൂടിയ വാഹനത്തിന്‌ സൺലിറ്റ് ഐവറി എന്ന അത്യാകർഷകമായ ഒരു പുത്തൻ വർണ്ണഭേദം കൂടി കൈവന്നിട്ടുണ്ട്.

മേൽപ്പറഞ്ഞ സവിശേഷമായ പെയിന്റ് സ്കീമിനോടൊപ്പം ക്ളാസ്സിക്ക് എഡിഷൻ ഡിക്കാലുകൾ,പൂർണ്ണമായും ക്രോമിൽ പൊതിഞ്ഞ പ്രൗഢമായ മിററുകൾ, ക്രോമിന്റെ അതിപ്രസരമുള്ള ക്ളാസ്സിയായ ബാക്ൿറെസ്റ്റ്, മനോഹരവും അത്യന്തം സുഖപ്രദവുമായ ഡ്യുവൽ ടോൺ സീറ്റ്,സിൽവർ ഓക്ക് പാനലുകൾ, ഹാന്റ്ലിനു തുഞ്ചത്തായുള്ള ക്രോം ഘടകങ്ങൾ, ലളിതവും സുന്ദരവുമായ ഡയലുകൾ എന്നുവയാണ്‌ മറ്റു പ്രത്യേകതകൾ.കൂടാതെ, മികച്ച അണ്ടർ സീറ്റ് സ്റ്റോറേജും യു എസ് ബി ചാർജറുമുണ്ട്.

വാഹനത്തിനു മെക്കാനിക്കൽ മാറ്റങ്ങളില്ല. മുൻ മോഡലിൽ കണ്ടുവന്നിരുന്ന അതേ 109.7 സിസി 4 സ്റ്റ്രോക്ക്, സിംഗിൾ സിലിണ്ടർ എയർ കൂൾഡ്, ഓ.എച്ച്.സി ബി എസ് 4 എഞ്ചിൻ തന്നെയാണ്‌ ക്ളസ്സിക്കിനും. 8 ബി എച്ച് പി കരുത്തും 8.4 എൻ എം ടോർക്കുമാണ്‌ ഇപ്പോഴും ഔട്ട്പുട്ട്. മുന്നിൽ 220 മിമീ ഡിസ്ക്ക് ബ്രേക്കാണ്‌. ഇക്കണോമി, പവർ എന്നീ രണ്ടു റൈഡിങ്ങ് മോഡുകളുള്ള ടി വി എസ്സിന്റെ പേറ്റന്റഡ് ഇക്കോണോ മീറ്ററുമുണ്ട് ക്ളാസ്സിക്കിൽ.60,487 രൂപയാണ്‌ കേരളത്തിലെ വാഹനവില.
വില്പനവിജയത്തിന്റെ പുതുസമവാക്യങ്ങൾ രചിച്ച് വിപണിയിൽ അസൂയാവഹമായ നേട്ടം കൊയ്ത് നില്ക്കുമ്പോഴും ജനലക്ഷങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം തന്നെയാണ്‌ തങ്ങളുടെ ആത്മവിശ്വാസമെന്ന് ടി വി എസ്, കമ്യൂട്ടർ മോട്ടോർസൈക്കിൾസ് , സ്കൂട്ടേഴ്സ് ആന്റ് കോർപ്പറേറ്റ് ബ്രാന്റ് വൈസ് പ്രെസിഡന്റ് (മാർക്കറ്റിംഗ്) അനിരുദ്ധ ഹൽദാർ പറയുന്നു.

വിശദമായ റിവ്യൂവിനും റൈഡ് റിപ്പോർട്ടിനുമായി കാത്തിരിക്കുക…

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>