First images of Hyundai’s new SUV – “Venue”
April 18, 2019
Travel to Ilaveezhapoonchira in a Discovery Sport HSE
May 13, 2019

കുറഞ്ഞ ചെലവിൽ ഒരു കാർ-ബൈക്ക് വാഷ് സെന്റർ!

കേവലം ഒന്നര ലക്ഷം രൂപ മുടക്കി ഒരു കാർ-ബൈക്ക് വാഷ് സെന്റർ തുടങ്ങാൻ കൈലാത്ത് മെഷീൻസിനെ സമീപിക്കൂ…

കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം ലഭിക്കുന്ന ഒരു തൊഴിൽ സംരംഭത്തിന് തുടക്കമിടാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? കേവലം ഒന്നരലക്ഷം രൂപ മുതൽ മുടക്കിൽ ഒരു തൊഴിൽ സംരംഭകനാകാൻ നിങ്ങൾ താൽപര്യപ്പെടുന്നുവെങ്കിൽ നേരെ കൊച്ചിയിലെ കൈലാത്ത് മെഷീൻസിലേക്ക് വരിക. ടുവീലർ, ത്രീവീലർ, 4 വീലർ, ഹെവി വെഹിക്കിൾസ് സർവീസിനു വേണ്ട എല്ലാ അത്യാധുനിക ഉപകരണങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന സ്ഥാപനമാണിത്. വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാഷ് ചെയ്യാനുള്ള ഉപകരണങ്ങൾ മുതൽ വീൽ ബാലൻസിങ്, കംപ്രസ്സർ, സിസർലിഫ്റ്റുകൾ, ടുവീലർ റാമ്പുകൾ, എയർഫിൽട്ടർ ക്ലീനറുകൾ, ബാറ്ററി ചാർജറുകൾ, ടൂൾസ് ട്രോളികൾ,  ഹാൻഡ്
ടൂളുകൾ, സ്‌പെഷ്യൽ ടൂളുകൾ എന്നിവയെല്ലാം തന്നെ മിതമായ നിരക്കിൽ ഇവിടെ ലഭിക്കും.

Auto car wash equipment

ഒരു ഓട്ടോമൊബൈൽ ഗാരേജിനു വേണ്ട എല്ലാ മെഷിനറികളും കൈലാത്ത് മെഷീൻസിൽ ലഭ്യമാണ്. റോയൽ എൻഫീൽഡ്, ടിവിഎസ്, സുസുക്കി, വെസ്പ, ബജാജ് തുടങ്ങി പേരുകേട്ട പല അംഗീകൃത ടുവീലർ സർവീസ് സെന്ററുകളിലും ഉപയോഗിക്കുന്ന മെഷിനറികൾ വിപണനം ചെയ്യുന്നത് കൈലാത്ത് മെഷീൻസ് ആണ്. ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ സർവീസ് സെന്ററുകൾ അപഗ്രേഡ് ചെയ്യാനുള്ള ഉപകരണങ്ങൾ മുതൽ വലിയ സർവീസ് സെന്ററുകൾക്കാവശ്യമായ ഉപകരണങ്ങൾ വരെ ഇവിടെ ലഭ്യമാണ്.

Air Compressor

Vacuum Cleaner

High Pressure Washer

ഒന്നര ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള സർവീസ് മെഷിനറികൾ കൈലാത്തിലുണ്ട്. കുറഞ്ഞ നിരക്കിലുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമായതിനാൽ കുറഞ്ഞ മുതൽമുടക്കിൽ സ്വന്തമായി ഒരു ബിസിനസ് താൽപര്യപ്പെടുന്നവർക്ക് ഈ യന്ത്രങ്ങളുടെ സഹായത്തോടെ അത് ആരംഭിക്കാം. ഇതുകൂടാതെ ഫ്‌ളാറ്റുകളിലും മറ്റും ചെന്ന് കാറുകളും ടുവീലറുകളും വാഷ് ചെയ്തു കൊടുക്കുന്നവർക്കായി മാരുതി ഓമ്‌നി വാനിൽ ഘടിപ്പിക്കാവുന്ന ഉപകരണങ്ങളുമുണ്ട്. സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാനാകുന്ന നല്ലൊരു തൊഴിൽ മാർഗമാണിത്.

Scissor lifts

വിപണിയിൽ ലഭ്യമായ എല്ലാ അത്യാധുനിക സർവീസ് സെന്റർ ഉപകരണങ്ങളും കൈലാത്തിലുണ്ട്. ഓട്ടോമാറ്റിക് കാർ & ബൈക്ക് വാഷിങ് ഉപകരണങ്ങൾ, നൈട്രജൻ ഇൻഫ്‌ളേറ്റർ, റോഡ് സൈഡ് അസിസ്റ്റൻസ് കിറ്റ്, വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ്, ഹെവി വെഹിക്കിൾ വാഷിങ് ഉപകരണങ്ങൾ എന്നിവയെല്ലാം ന്യായമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ഇറ്റലി, ജർമ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച ഉപകരണങ്ങൾ മുതൽ മികച്ച ഇന്ത്യൻ കമ്പനികളുടെ ഉപകരണങ്ങളും ഇവിടെയുണ്ട്. ഓട്ടോമൊബൈൽ സർവീസ് സെന്ററുകളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കു പുറമേ, ഡയറി ഫാം എക്യുപ്‌മെന്റുകളും പാക്കേജിങ് എക്യുപ്‌മെന്റുകളും കൈലാത്ത് മെഷീൻസ് വിപണനം ചെയ്യുന്നുണ്ട്$

Kailath Machines
St Benedict Rd, Kacheripady
Ernakulam Kerala 682018
Ph: +91 81569 38970, 81569 38971
Email: sales@kailathtools.com
Web: www.kailathtools.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>