Exclusive: ബെൻസിന്റെ ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാർ നാളെ പൂനെയിൽ പ്രദർശിപ്പിക്കും
January 13, 2020
കാന്തല്ലൂരിൽ ടെന്റ് സ്റ്റേയിൽ ഒരു ന്യൂഇയർ! കെർഹാവൻ ഹോളിഡേയ്‌സിനൊപ്പം അറിയാത്തയിടങ്ങളിലേക്ക് യാത്ര പോകാം….
January 13, 2020

കാർ ഡീകാർബണൈസ് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം?

കാർ കാർഡിയാക് കെയറിന്റെ മാനേജിങ് ഡയറക്ടർ അനൂപ് ബാഹുലേയൻ കൊച്ചി വെണ്ണ ലയിലെ സ്ഥാപനത്തിനുമുന്നിൽ

വാഹനത്തിന്റെ ഹൃദയമാണ് എഞ്ചിൻ. എഞ്ചിനിൽ കാർബൺ അടിഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങൾ 20 മുതൽ 40 മിനിട്ടു സമയത്തെ ഡീകാർബണൈസേഷനിലൂടെ പരിഹരിക്കുന്നു കൊച്ചി വെണ്ണലയിലെ കാർ കാർഡിയാക് കെയർ. ഇതിനുപുറമേ, വാക്‌സിങ്, സെറാമിക് കോട്ടിങ്, ഇന്റീരിയർ ക്ലീനിങ്, എസി ഡിസ്ഇൻഫക്ഷൻ തുടങ്ങിയ പ്രക്രിയകളുമുണ്ട് വാഹനപ്രേമികളുടെ ഈ പ്രിയപ്പെട്ട സങ്കേതത്തിൽ.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

ഏത് കാറാണെങ്കിലും മുപ്പതിനായിര മോ നാൽപതിനായിരമോ കിലോമീറ്റർ ഓടിക്കഴിഞ്ഞാൽപ്പിന്നെ പതിയെപ്പതിയെ പെർഫോമൻസിലും പവറിലും മൈലേജിലുമെല്ലാം കുറവു കാട്ടിത്തുടങ്ങും. പ്രായമാകുമ്പോൾ മനുഷ്യശരീരത്തിൽ മാലിന്യങ്ങൾ അടിയുകയും പതിയെപ്പതിയെ അസുഖങ്ങൾ ബാധിച്ചു തുടങ്ങുകയും ചെയ്യുമ്പോലെ തന്നെയാണ് വാഹനങ്ങളുടെ കാര്യവും. പക്ഷേ ശരീരത്തിൽ കൊളസ്‌ട്രോളും ഫാറ്റുമൊക്കെ അടിഞ്ഞ് ഹൃദയധമനികളിൽ ബ്ലോക്ക് വരാതിരിക്കാൻ നിത്യവും ജിംനേഷ്യത്തിൽ പോയി വ്യായാമം ചെയ്യുന്നവരുണ്ട്. അത്തരക്കാർ മറ്റുള്ളവരേക്കാൾ ആരോഗ്യവാന്മാരും ഓടിനടന്ന് ഊർജസ്വലതയോടെ പ്രവർത്തിക്കാൻ കഴിവുള്ളവരുമായിരിക്കും.

കാറുകളുടെ ആരോഗ്യസംരക്ഷണത്തിനും അത്തരം ചില ‘ജിംനേഷ്യങ്ങൾ’ ഉണ്ട്. കാറുകളുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന എഞ്ചിനിൽ അടിയുന്ന കാർബൺ അഥവാ കരി നീക്കം ചെയ്ത് എഞ്ചിനുകളുടെ പെർഫോമൻസ് പഴയപടിയാക്കുന്ന ജിമ്മുകളാണവ. കൊച്ചിയിൽ വെണ്ണലയിൽ വിഗാർഡിന്റെ കോർപ്പറേറ്റ് ആസ്ഥാനത്തിനടുത്തുള്ള ‘കാർ കാർഡിയാക് കെയർ’ എന്ന സ്ഥാപനം അത്തരത്തിലുള്ള ഒന്നാണ്. എഞ്ചിനിലേക്ക് രാസവസ്തുക്കൾ കടത്തിവിടാതെ, ഹൈഡ്രജനും ഓക്‌സിജനും ഒരു പ്രത്യേക അനുപാതത്തിൽ എയർ ഇൻടേക്കിലൂടെ കടത്തിവിട്ട്, എക്‌സ്‌ഹോസ്റ്റ് പൈപ്പിലൂടെ കാർബൺ ഡൈഓക്‌സൈഡ് വാതകമായി കരി നീക്കം ചെയ്യുന്ന ഡീകാർബണൈസേഷൻ പ്രക്രിയ സാധ്യമാക്കുന്ന ഇടമാണത്. മുൻകാലങ്ങളിൽ കെമിക്ക ലുകൾ ഉപയോഗിച്ചാണ് കരിനീക്കം ചെയ്തിരുന്നത്. എന്നാൽ കെമിക്കലുകളുടെ ഉപയോഗം എഞ്ചിനുകളെ പിൽക്കാലത്ത് കുഴപ്പത്തിലാക്കും. പക്ഷേ കാർ കാർഡിയാക് കെയറിലെ വാതകപ്രക്രിയയിലൂടെയുള്ള കരി നീക്കം ചെയ്യൽ എഞ്ചിന്റെ ആയുസ്സ് ഇരട്ടിയാക്കുമെന്നതാണ് വാസ്തവം.

വെണ്ണലയിലെ കാർ കാർഡിയാക് കെയർ

”ഡീസൽ എഞ്ചിനുകൾ 30,000 കിലോമീറ്ററും പെട്രോൾ എഞ്ചിനുകൾ 40,000 കിലോമീറ്ററും സഞ്ചരിച്ചു കഴിയുമ്പോൾ തന്നെ പെർഫോമൻസിലും പവറിലും മൈലേജിലുമെല്ലാം കുറവു കാണുന്നത് സ്വാഭാവികമാണ്. ടർബോ ലാഗും എഞ്ചിൻ ഇടിക്കുന്ന ശബ്ദവും എയർ കണ്ടീഷൻ ഓൺ ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷനും ക്ലച്ച് റിലീസ് ചെയ്യുന്ന സമയത്ത് സ്ലിപ്പാകുന്നതുമൊക്കെ നമ്മൾ സാധാരണ കാണുന്നതാണ്. സാധാരണ സർവീസ് സെന്ററുകളിലെ സർവീസു കൊണ്ട് പക്ഷേ ഇവയിലൊന്നും വലിയ മാറ്റമുണ്ടാകാറില്ല. അതിനു കാരണം എഞ്ചിനുകൾ ഡീകാർബണൈസ് ചെയ്യാനുള്ള ആധുനിക സംവിധാനങ്ങൾ അവിടെയില്ലെന്നതാണ്. പലരും പൊല്യൂഷൻ കൺട്രോൾ ചെയ്യാനുള്ള ഇജിആർ സംവിധാനം മാറ്റിവച്ചാൽ പ്രശ്‌നം തീരുമെന്ന് കരുതും. പക്ഷേ ഇജിആറിലല്ല പ്രശ്‌നം. എഞ്ചിൻ ഹെഡിലും പിസ്റ്റൺ സിലിണ്ടറിലും വാൽവിലും കംബസ്റ്റ്യൻ ചേമ്പറിലും കരി അടിയുന്നതാണ് ഈ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കുന്നവർ കുറവാണ്. കാർ കാർഡിയാക് കെയർ ആ പ്രശ്‌നത്തിനാ ണ് പരിഹാരം കാണുന്നത്,” കാർ കാർഡിയാക് കെയറിന്റെ മാനേജിങ് ഡയറക്ടർ അനൂപ് ബാഹുലേയൻ പറയുന്നു.

എയർഇൻടേക്കിലൂടെ ഹൈഡ്രജനും ഓക്‌സിജനും ഒരു പ്രത്യേക അനുപാതത്തിൽ കയറ്റിവിടുന്നു

വിദേശ രാജ്യങ്ങളിലെല്ലാം തന്നെ ഡീകാർബണൈസേഷന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങൾക്കറിയാമെങ്കിലും ഇന്ത്യയിൽ ഇതിനെപ്പറ്റി സാധാരണക്കാർക്ക് അത്ര അറിവില്ല. അതുകൊണ്ടു തന്നെ പത്തും പതിനഞ്ചും വർഷം ഉപയോഗിച്ച കാർ, നീങ്ങാനാകാത്ത അവസ്ഥയെത്തുമ്പോൾ മാത്രമേ കരിനീക്കം ചെയ്യലിനെപ്പറ്റി പലരും ചിന്തിക്കാറുപോലുമുള്ളു. കാർ കാർഡിയാക് കെയറിൽ ഏഴു ലക്ഷം കിലോമീറ്ററുകളോളം ഓടിയ, 15 വർഷം പഴക്കമുള്ള ഒരു കാർ എഞ്ചിൻ ആകെ പരിതാപകരമായ അവസ്ഥയിലെത്തിയ കഥ അനൂപ് സ്മാർട്ട് ഡ്രൈവിനോട് പറയുകയുണ്ടായി. ഡീകാർബണൈസേഷനിലൂടെ മെച്ചപ്പെട്ട നിലയിലേക്ക് ആ വാഹനത്തെപ്പോലും എത്തിക്കാൻ കാർ കാർഡിയാക് കെയറിനായത്രേ.

ഹൈഡ്രജനും ഓക്‌സിജനും ഒരു പ്രത്യേക അനുപാതത്തിൽ എത്തിക്കുന്ന ഉപകരണം

ഇനി എങ്ങനെയാണ് കാർ കാർഡിയാക് കെയറിലെ ഡീകാർബണൈസേഷൻ പ്രക്രിയ എന്നു നോക്കാം. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കാർ കാർഡിയാക് കെയർ ഉപകരണമാണ് ഇവിടത്തെ പ്രധാന താരം. വാഹനം ഇവിടെ എത്തിച്ചാലുടനെ തന്നെ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് എഞ്ചിന്റെ താപനില പരിശോധിക്കുകയാണ് ആദ്യം ചെയ്യുന്നത്. അധികനേരം ഓടിയ വാഹനമാണെങ്കിൽ താപനില 70-75 ഡിഗ്രി സെൽഷ്യസായി കുറയാൻ കാത്തിരുന്നശേഷമാണ് എഞ്ചിന്റെ എയർഇൻടേക്കിലൂടെ ഒരു പ്രത്യേക അനുപാതത്തിൽ ഹൈഡ്രജനും ഓക്‌സിജനും വാതകരൂപത്തിൽ കടത്തിവിടാൻ തുടങ്ങുന്നത്. ഹൈഡ്രജൻ കരിയുമായി പ്രവർത്തിച്ച് ഹൈഡ്രോകാർബണായി രൂപാന്തരപ്പെടുകയും ഓക്‌സിജൻ ഇതിനോട് കലർന്ന് കാർബൺ ഡൈഓക്‌സൈഡായി എക്‌സ്‌ഹോസ്റ്റ് പൈപ്പിലൂടെ പുറന്തള്ളുകയുമാണ് ചെയ്യുന്നത്. 20 മിനിട്ടു മുതൽ 40 മിനിട്ടു വരെ സമയം മാത്രമേ ഈ പ്രക്രിയയ്ക്ക് എടുക്കുന്നുള്ളു.

വാഹനം ഇവിടെയെത്തിക്കുന്നതിനു മുമ്പ് പൊല്യൂഷൻ ടെസ്റ്റ് എടുത്തശേഷം ഇവിടെ നിന്നുള്ള പ്രക്രിയയ്ക്കുശേഷം ടെസ്റ്റ് ചെയ്താൽ പൊല്യൂഷൻ 92 ശതമാനം വരെ കുറഞ്ഞതായി കാണുമെന്ന് അനൂപ് പറയുന്നു. വാഹനത്തിന്റെ എഞ്ചിൻ കപ്പാസിറ്റി അനുസരിച്ച് 2500 രൂപ മുതൽ 3250 രൂപ വരെയാണ് ഡീകാർബണൈസേഷന് കാർ കാർഡിയാക് കെയർ ഈടാക്കുന്നത്. 600 സിസിക്കുമേലെയുള്ള ബൈക്കുകളിലും കാർ കാർഡിയാക് കെയർ ഡീകാർബണൈസേഷൻ നടത്താറുണ്ട്. വാഹനത്തിന്റെ ഇസിഎമ്മുമായി കണക്ട് ചെയ്താൽ വാഹനത്തിന്റെ സമ്പൂർണവിവരങ്ങളും ഇജിആർ ബ്ലോക്കും മറ്റ് തകരാറുകളും മിസ്ഫയറുമൊക്കെ കംപ്യൂട്ടർ സംവിധാനത്തിലൂടെ ഇവിടെ അറിയാനുമാകും.

”ഡീകാർബണൈസേഷൻ ചെയ്തശേഷം 15 മുതൽ 30 കിലോമീറ്റർ വരെ ഓടിച്ചശേഷം വാഹനത്തിന്റെ പെർഫോമൻസിലും പവറിലും മൈലേജിലുമുള്ള വ്യത്യാസം ഉടമയ്ക്ക് ശരിക്കും അനുഭവിക്കാനാകും,” അനൂപ് പറയുന്നു. കാറുകൾക്കു പുറമേ, ബസ്സുകൾക്കും ലോറികൾക്കുമൊക്കെ കാർ കാർഡിയാക് കെയറിൽ ഡീകാർബണൈസേഷൻ ചികിത്സയുണ്ട്.

കാർ കാർഡിയാക് കെയറിന്റെ കസ്റ്റമർ ലോഞ്ച്‌

വാഹനപ്രേമിയായ അനൂപ് യുകെയിൽ നിന്നും എംബിഎ ബിരുദം നേടിയശേഷമാണ് കാർ കാർഡിയാക് കെയർ കൊച്ചിയിൽ ആരംഭിച്ചത്. ഇതിനകം തന്നെ പോർഷെ, ജാഗ്വർ, റോൾസ് റോയ്‌സ് തുടങ്ങിയ പ്രീമിയം വാഹനങ്ങളടക്കം ആയിരക്കണക്കിനു വാഹനങ്ങൾ കാർ കാർഡിയാക് കെയറിന്റെ സേവനം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഡീകാർബണൈസേഷനു പുറമേ ബയോണിക് ടെക്‌നോളജിയിലൂടെയുള്ള സെറാമിക് കോട്ടിങ്, വാക്‌സിങ്, ഇന്റീരിയർ ക്ലീനിങ്, എസി ഡിസ്ഇൻഫക്ഷൻ തുടങ്ങിയ ജോലികളും കാർ കാർഡിയാക് കെയറിലുണ്ട്.

ഡീട്ടെയ്‌ലിങ് സ്റ്റുഡിയോ

ഒരു ദിവസം 20 വാഹനങ്ങൾ വരെ കാർ കാർഡിയാക് കെയറിൽ ഡീകാർബണൈസേഷൻ ചെയ്യാനാ കും. ഉപഭോക്താക്കൾക്കായി എൽഇഡി ടിവിയും ന്യൂസ് സ്റ്റാൻഡുമൊക്കെയുള്ള എസി ലോഞ്ചും അനുബന്ധ സൗകര്യങ്ങളും കാർ കാർഡിയാക് കെയർ ഒരുക്കിയിട്ടുണ്ട്. 10 ഓളം വാഹനങ്ങൾക്ക് ഒരേ സമയം ഇവിടെ പാർക്ക് ചെയ്യാനാകും. വിവിധ പ്രക്രിയകൾക്കായി അഞ്ച് ബേകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കാർ കാർഡിയാക് കെയർ മാനേജിങ് ഡയറക്ടർ അനൂപ് ബാഹുലേയൻ

വാഹനഭ്രാന്തിനു പുറമേ, സർഗാത്മകമനസ്സുള്ള വ്യക്തിത്വം കൂടിയാണ് അനൂപ് ബാഹുലേയൻ. പ്രീമിയർ പത്മിനി എന്ന പേരിൽ അദ്ദേഹം നിലവിൽ ഒരു വെബ് സീരീസ് എഴുതി, സംവിധാനം ചെയ്തുവരികയാണ്. ഹ്യൂമറിന് വലിയ പ്രാമുഖ്യം നൽകുന്ന സീരീസിന് യുട്യൂബിൽ ഇതിനകം തന്നെ വലിയൊരു ആരാധകവൃന്ദമുണ്ട്. വൈകാതെ ചലച്ചിത്ര സംവിധാനരംഗത്തേക്കു കടക്കാനാകുമെന്നാണ് അനൂപിന്റെ പ്രതീക്ഷ. ടാറ്റ ഹാരിയറും സ്‌കോഡ റാപ്പിഡ് മോണ്ടികാർലോയും ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750യുമാണ് അനൂപിന്റെ നിലവിലെ വാഹനങ്ങൾ. വാഹനങ്ങളുടെ ഈ ആരോഗ്യസംരക്ഷകന്റെ ജൈത്രയാത്ര അനസ്യൂതം തുടരുകയാണെന്നർത്ഥം$

Car Cardiac Care
Near V-Guard office
Vennala, Kochi-28
Mobile: 944751 1110, 7356488004
Email: carcardiaccarekochi @gmail.com
Web: www.carcardiac.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>